കൊല്ലം: ജില്ലയിലെ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനായി 12ന് ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചകവാതക അദാലത്ത് നടത്തും. ഓയില്‍ കമ്പനി പ്രതിനിധികള്‍, പാചകവാതക വിതരണ ഏജന്‍സി പ്രതിനിധികള്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
10ന് വൈകിട്ട് 5 വരെ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍: 0474 2794818.




























