Home News Local കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ശിലാസ്ഥാപനം നാളെ

കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ശിലാസ്ഥാപനം നാളെ

Advertisement

കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ട് അഞ്ചു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍വഹിക്കും. കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും. കോര്‍പ്പറേഷന്‍ മേയര്‍ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കുരുവിള ജോസഫ്, കെ എസ് ആര്‍ ടി സി എം ഡി ഡോ പ്രമോജ് ശങ്കര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന ബജറ്റ് വിഹിതമായ 5 കോടി രൂപയും, എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 10 കോടി രൂപയും ചേര്‍ത്ത് 15 കോടി രൂപയ്ക്കാണ് പുതിയ ബസ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here