Home News Local പഴേ തരവഴിയുമായി ആര്‍എസ്പി, ഇരവിപുരം മറിച്ചു, പ്രേമനും കോണ്‍ഗ്രസിനും പുല്ലുവില, ഇനിയെന്ത്

പഴേ തരവഴിയുമായി ആര്‍എസ്പി, ഇരവിപുരം മറിച്ചു, പ്രേമനും കോണ്‍ഗ്രസിനും പുല്ലുവില, ഇനിയെന്ത്

Advertisement

കൊല്ലം. ഇരിക്കുന്നിടം കുഴിക്കുന്ന പഴേപണിയുമായി ആര്‍എസ്പി,കാര്‍ത്തിക്കിനെതള്ളി , ആര്‍എസ്പി യുവനേതാവ് അഡ്വ. വിഷ്ണുമോഹനെ സ്ഥാനാര്‍ഥിയാക്കി ഇരവിപുരത്തെ സ്ഥാനാര്‍ഥിയെ ചൊല്ലി ആര്‍എസ്പിയിലെ കലഹത്തിന് വിരാമം. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് തീരുമാമെടുത്തത്. യോഗത്തില്‍ മകന്‍ കാര്‍ത്തികിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് വികാരാധീനനായി എന്‍കെ പ്രേമചന്ദ്രന്‍ സംസാരിച്ചു. തന്റെ മകന്‍ സ്ഥാനാര്‍ഥിയല്ലെന്ന് പറയാന്‍ എ അസീസിനെ ആരാണ് നിയോഗിച്ചതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചോദിച്ചു. എന്നാല്‍ കാര്‍ത്തികിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം അംഗീകരിക്കാനാകില്ലെന്ന് ഷിബു ബേബി ജോണ്‍ ഉറച്ച നിലപാട് എടുത്തതോടെ ഷിബു പക്ഷം ഉയര്‍ത്തിക്കാട്ടിയ ആളെ സ്ഥാനാര്‍ഥിയാക്കാനാകില്ലെന്ന് പ്രേമചന്ദ്രനെ അനുകൂലിക്കുന്നവരും നിലപാട് സ്വീകരിച്ചു.

കോണ്‍ഗ്രസിന്‍റെ അഭിപ്രായമാണ് ആര്‍എസ്പി അട്ടിമറിച്ചത്. സിപിഎമ്മിന്‍റെ ഗളഛേദത്തില്‍ ആശ്വാസമായി ചേര്‍ത്തു പിടിച്ച കോണ്‍ഗ്രസിന്‍റെയും ആര്‍എസ്പിയുടെ ദേശീയ സ്വഭാവം നിലനിര്‍ത്തി പ്രതിഛായതിളക്കിയ പ്രേമചന്ദ്രനെയും തട്ടി പഴേ ചക്കളത്തിപ്പോര് പൊടിതട്ടിയെടുത്തു എന്നതാണ് ആര്‍എസ്പി ഇപ്പോള്‍ എത്തിയതെന്ന ആക്ഷേപം പാര്‍ട്ടിയിലും കോണ്‍ഗ്രസിലും ശക്തമാണ്. കുന്നത്തൂരില്‍ കോണ്‍ഗ്രസിന് പലവട്ടം അവകാശം പറയാമായിരുന്ന സീറ്റ് ആരോടും ചോദിക്കാതെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചവരാണ് ആര്‍എസ്പിക്കാര്‍ ഉല്ലാസ് കോവൂരിനുവേണ്ടി നിരാശരായി ഒഴിഞ്ഞുമാറിയ നിരവധി കോണ്‍ഗ്രസിലെ നിരവധി ദളിത് നേതാക്കളുണ്ട് . അത് അനുവദിച്ച കോണ്‍ഗ്രസിന്‍റെ ഒരു അഭിപ്രായത്തെ ചര്‍ച്ചക്കുവയ്ക്കാതെ തള്ളിയത് അപമാനിക്കലായി കാണുന്നവരുണ്ട്.

വലിയ തര്‍ക്കമായതോടെ സമവായം എന്ന നിലയിലാണ് വിഷ്ണുമോഹന്റെ പേര് ഇരുവിഭാഗവും അംഗീകരിച്ചത്. എന്‍കെ പ്രേമചന്ദ്രനെ അനുകൂലിക്കുന്നവര്‍ മകന്‍ കാര്‍ത്തികിന് വേണ്ടിയും ഷിബു ബേബി ജോണിനെ പിന്തുണയ്ക്കുന്നവര്‍ ഗോപകുമാറിനെയും സ്ഥാനാര്‍ഥിയാക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു. കാർത്തിക് മത്സരിച്ചാൽ മണ്ഡലത്തിൽ വിജയ സാധ്യതയെന്ന് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. സീറ്റ്‌ കോൺഗ്രസ്‌ തിരികെ എടുത്തില്ലെങ്കിൽ യുവ സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കിയിരുന്നു

ആര്‍വൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ് അഡ്വ. വിഷ്ണുമോഹന്‍. എം നൗഷാദ് തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്പിയില്‍ വീണ്ടും വിനാശകരമായ പിളര്‍പ്പിലേക്ക് പോകുന്നതിനും കാരണമാകുന്ന തര്‍ക്കം പ്രേമചന്ദ്രന്‍റെ അപ്രമാദിത്വത്തിന് തിരിച്ചടിയായെന്ന വിലയിരുത്തലുമുണ്ട്.

Advertisement