Home News Local രാജീവ് ചന്ദ്രശേഖർ രാജി പ്രസാദിൻ്റെ വീട്ടിലെത്തി മകനെ സന്ദർശിച്ചു

രാജീവ് ചന്ദ്രശേഖർ രാജി പ്രസാദിൻ്റെ വീട്ടിലെത്തി മകനെ സന്ദർശിച്ചു

Advertisement



ശാസ്താംകോട്ട :   ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് രാജി പ്രസാദിൻ്റെ വീട്ടിലെത്തി മകനെ സന്ദർശിച്ചു. കുമരൻചിറ ക്ഷേത്ര ഉത്സവത്തിനിടെ  രാജി പ്രസാദിന്റെ മകനായ പൃഥ്വിരാജിനനെ  ചിലർ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൃഥ്വിരാജിനെ സന്ദർശിക്കാനും കുടുംബത്തെ  ആശ്വസിപ്പിക്കാനുമാണ് സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറി എസ്. സുരേഷും  എത്തിയത്. കുടുംബത്തിന് എല്ലാവിധ പിന്തുണ നൽകുമെന്നും നിയമപരമായ എല്ലാ സഹായങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും  അദ്ദേഹം ഉറപ്പ് നൽകി. അക്രമം നടന്ന്
ഇത്രയും ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത പോലീസിൻ്റെ  ഉദാസീനതയ്ക്കെതിരെ ഡിജിപിയെ കണ്ട് പരാതി നൽകാൻ കൂടെയുണ്ടായിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിന് നിർദ്ദേശവും നൽകി.. ജില്ലാ പ്രഭാരി ടി. ആർ അജിത് കുമാർ, ജനറൽ സെക്രട്ടറിമാരായ എ .ആർ അരുൺ , ആലഞ്ചേരി ജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് മാരായ ധനേഷ് പുളിന്താനം, സന്തോഷ് ചിറ്റേടം, ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക, പഞ്ചായത്ത് സമിതി പ്രസിഡന്റ്  മധു കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം കിടങ്ങയം സോമൻ
എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

Advertisement