Home News Breaking News മുന്‍ എംഎല്‍എ ഐഷാ പോറ്റി പാര്‍ട്ടിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തി,ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍

മുന്‍ എംഎല്‍എ ഐഷാ പോറ്റി പാര്‍ട്ടിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തി,ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍

Advertisement

കൊല്ലം: കോണ്‍ഗ്രസില്‍ ചേര്‍ന്ന സിപിഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി പാര്‍ട്ടിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയിരുന്നെന്ന് ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തുവച്ചാണ് ബിജെപി നേതാക്കളുമായി ഐഷാ പോറ്റി കൂടിക്കാഴ്ച നടത്തിയതെന്നും ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വയക്കല്‍ സോമന്‍ പറഞ്ഞു.

ഈ കുടിക്കാഴ്ചയുടെ വ്യക്തമായ ദൃശ്യങ്ങല്‍ തന്റെ പക്കലുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് അവ പുറത്തുവിടുമെന്നും സോമന്‍ പറഞ്ഞു. തീവ്രമായ ഈശ്വരവിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ സിപിഎം നിരീശ്വരവാദിയാക്കുകയായിരുന്നു. വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള ഐഷാ പോറ്റിയുടെ ആഭ്യന്തരസംഘര്‍ഷങ്ങളാണ് ബിജെപിയുമായുള്ള ചര്‍ച്ചകളിലേക്ക് നയിച്ചതെന്നും സോമന്‍ പറഞ്ഞു.

കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി മത്സരിക്കുമെന്ന ഉറപ്പായ പശ്ചാത്തലത്തിലാണ് സോമന്റെ പ്രതികരണമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. അതേസമയം, ബിജെപി നേതാവ് വയ്ക്കല്‍ സോമന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഐഷാ പോറ്റി പ്രതികരിച്ചു. ഷാളിട്ട് സ്വീകരിച്ച ചിത്രം ഉണ്ടെങ്കില്‍ പുറത്ത് വിടാന്‍ വെല്ലുവിളിക്കുന്നു. സിപിഎം വിട്ട സമയത്ത് പല പാര്‍ട്ടിക്കാരും വന്ന് കണ്ടിരുന്നു. ബിജെപിയില്‍ നിന്നുള്‍പ്പെടെ ക്ഷണമുണ്ടായിരുന്നു. താന്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. താന്‍ അങ്ങോട്ട് പോയി ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ബിജെപി നേതാക്കള്‍ ഇങ്ങോട്ട് വന്ന് കണ്ടിരുന്നു എന്നും ഐഷാ പോറ്റി പറഞ്ഞു.

Advertisement