ശാസ്താംകോട്ട:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്,പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതികളുടെ ഓംബുഡ്‌സ്മാന്‍ ജി.കൃഷ്ണകുമാർ 28 ശനിയാഴ്ച പകൽ 3 മുതല്‍ 4.30 വരെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തും.
സിറ്റിംഗിൽ ബ്ലോക്ക് പ്രദേശത്തെ ശൂരനാട് വടക്ക്,ശൂരനാട് തെക്ക്,പോരുവഴി,കുന്നത്തൂർ, ശാസ്താംകോട്ട,പടിഞ്ഞാറെ കല്ലട,മൈനാഗപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പു തൊഴിലാളികള്‍,ഗുണഭോക്താക്കള്‍, മേറ്റുമാര്‍,പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍,ജീവനക്കാര്‍ എന്നിവര്‍ക്കും പിഎംഎവൈ- ജി ഗുണഭോക്താക്കള്‍ക്കും പരാതികളും നിര്‍ദേശങ്ങളും ഉണ്ടെങ്കിൽ അത് ഓംബുഡ്സ്മാന് നേരിട്ടു നല്‍കാവുന്നതാണ്.

































