Home News Local ശാസ്താംകോട്ട കോളേജിൽ ഡോ.പൂവറ്റൂർ എൻ.രാമകൃഷ്ണപിള്ള അനുസ്മരണം

ശാസ്താംകോട്ട കോളേജിൽ ഡോ.പൂവറ്റൂർ എൻ.രാമകൃഷ്ണപിള്ള അനുസ്മരണം

Advertisement

ശാസ്താംകോട്ട:കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ സംസ്കൃതവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മുൻ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ.പൂവറ്റൂർ എൻ.രാമകൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു.സമ്മേളനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.എസ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.സംസ്കൃത വിഭാഗം മേധാവി ഡോ.സുശാന്ത് എസ്. അധ്യക്ഷത വഹിച്ചു.കാലടി സംസ്കൃത സർവകലാശാല ഫാക്കൽറ്റി ഓഫ് ഇന്ത്യൻ മെറ്റാഫിസിക്സ് ഡീൻ പ്രൊഫ. കെ.രമാദേവി അമ്മ സ്മാരകപ്രഭാഷണവും, കെ.എസ്.എം.ഡി.ബി കോളേജ് ഇംഗ്ലീഷ് വിഭാഗം റിട്ട.അധ്യാപകൻ പ്രൊഫ.വി.മാധവൻ പിള്ള അനുസ്മരണവും നിർവഹിച്ചു.

കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ സംസ്കൃതവിഭാഗം അതിഥി അധ്യാപകരായ ഡോ.വിഷ്ണു വി.എസ്,ഡോ.നിവേദിത ആർ ദിലീപ് എന്നിവരെയും കേരളസർവകലാശാല എം എ സംസ്കൃതം റാങ്ക് ജേതാക്കളേയും അനുമോദിച്ചു.സ്മൃതി 2025 വീഡിയോ പ്രകാശനവും, എന്റോവ്മെന്റ് വിതരണവും നടന്നു.കൺവീനർ ജ്യോതിലക്ഷ്മി ടി.എം,ഡോ.ശ്രീജിത്ത് ടി.ജി,എൻ.സോമൻപിള്ള,സുധീഷ് കെ തുടങ്ങിയവർ സംസാരിച്ചു.

Advertisement