ശൂരനാട്:കുടിവെള്ളക്ഷാമം അതിരൂക്ഷമായ ശൂരനാട് വടക്ക് പഞ്ചായത്തിലെ അഴകിയകാവ് പമ്പ് ഹൗസിലെ മോട്ടോർ അടക്കമുള്ളവ
തകരാറിലായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഉപരോധം.രണ്ടു ദിവസത്തിനകം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് കുടിവെള്ളം എത്തിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് പെരുംകുളം,ഷീജ ഷാജി,ബിജു പട്ടാറ,ബിനുകുമാർ,രാജലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.
































