Home News Breaking News കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു,നടുക്കുന്ന ദൃശ്യം

കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു,നടുക്കുന്ന ദൃശ്യം

Advertisement

കൊല്ലം. പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 5. 30 നായിരുന്നു അപകടം. റോഡിനു മറുവശത്തുനിന്നും വരുന്ന നെടുങ്ങോലം പാറയില്‍കാവ് സ്വദേശിനി ഓമനയമ്മ ബസില്‍ കയറാനായി അതിനുമുന്നിലൂടെ മറി കടന്നപ്പോഴാണ് അപകടം.

ബസ് ഡ്രൈവര്‍ മുന്നിലൂടെ ആളുമറി കടകക്കുന്നത് ശ്രദ്ധിച്ചില്ല. അതേ ദിശയില്‍ ഒരു കാര്‍ വരുന്നതുകൂടി കണ്ടിട്ടാവണം സ്ത്രീ ബസിനുമുന്നിലൂടെ പെട്ടെന്ന് മറി കടന്നു.

മുന്നോട്ടു നീങ്ങിയ ബസ് ഇവരെ ഇടിച്ചു വീഴ്ത്തി എങ്കിലും ചക്രങ്ങള്‍ക്ക് നടുവിലായതിനാല്‍ ഇവര്‍ ജീവാപായമുണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. നടുക്കത്തോടെ ജനം നോക്കി നില്‍ക്കെ ബസ് പോയശേഷം ഇവര്‍ എഴുന്നേല്‍ക്കുകയായിരുന്നു. ആള്‍ അടിയില്‍ വീണ വിവരം ഡ്രൈവര്‍ അറിഞ്ഞതേയില്ല എന്നതാണ് കൗതുകം. നിര്‍ത്തിയ ബസ് മുന്നോട്ട് എടുക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ റോഡിലേക്ക് നോക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.

Advertisement

1 COMMENT

  1. നടുക്കുന്ന ദൃശ്യം.. ഇവിടെ ഡ്രൈവറെ കുറ്റം പറയാൻ പറ്റില്ല… ബസ്സിൽ ചേർന്ന് മുൻവശ (blind spot) ത്ത്‌ കൂടിയാണ് യാത്രക്കാരി cross ചെയ്തത്… ഇങ്ങനെ മറികടക്കാൻ ശ്രമിക്കരുതെന്നു എത്രയോ വീഡിയോകൾ ഉണ്ട്….

Comments are closed.