Home News Local മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍

മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം: മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കൊട്ടിയം തഴുത്തല ചിറക്കര പുത്തന്‍വീട്ടില്‍ അനീഷ് (26) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. പ്രതിയായ അനീഷിനെതിരെ തഴുത്തല സ്വദേശിയായ യുവാവ് കൊട്ടിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ മുന്‍വിരോധം നിമിത്തം യുവാവിനെ പാറക്കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ യുവാവിന്റെ വലത് തോളെല്ലിന് പൊട്ടല്‍ ഉണ്ടായി. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിഥിന്‍ നളന്‍, ശ്രീകുമാര്‍, സിപിഒമാരായ സുധീര്‍, പ്രവീണ്‍ചന്ദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement