Home News Local മദ്യം കടത്തിയയാള്‍ പിടിയില്‍

മദ്യം കടത്തിയയാള്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി: മദ്യം കടത്തിക്കൊണ്ട് വന്ന കേസില്‍ പ്രതി അറസ്റ്റില്‍. അയത്തില്‍ പട്ടത്താനം രാജേശ്വരിഭവനം വീട്ടില്‍ ജിജോ (41) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്ന് കടത്തിക്കൊണ്ട് വരുന്ന ഇതര സംസ്ഥാന മദ്യം കൂടിയ വിലയ്ക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.
കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലതീഷ്. എസ്-ന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി കാരോട്ട് മുക്കിന് പടിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 58 കുപ്പികളിലായി 43.5 ലിറ്റര്‍ ഗോവന്‍ മദ്യം പിടിച്ചെടുക്കുകയായിരുന്നു.
കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ എക്‌സൈസ് ഇന്‍സെക്ടര്‍ (ഗ്രേഡ്) കെ.ജി. രഘു, എക്‌സൈസ് ഇന്‍സെക്ടര്‍മാരായ അജയകുമാര്‍, ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement