Home News Local ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

Advertisement

കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ലിങ്ക് റോഡ് നവീകരണത്തില്‍ ഉള്‍പെടുന്ന ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് – കൊട്ടാരക്കര റെയില്‍വേ മേല്‍പ്പാലം വരെയുള്ള റോഡില്‍ ഫെബ്രുവരി 23 മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കൊല്ലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

നായേഴ്സ് ആശുപത്രി- ഉളിയക്കോവില്‍ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടത്തേണ്ടതിനാല്‍ ഫെബ്രുവരി 21ന് ഗതാഗതനിരോധനം ഏര്‍പ്പെടുത്തും. നായേഴ്സ് ആശുപത്രിയില്‍ നിന്നും ഉളിയക്കോവിലിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുന്നത്തടം വഴി തിരിഞ്ഞ് ഉളിയക്കോവിലിലേക്കും ഉളിയക്കോവിലില്‍ നിന്നും കൊല്ലത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പുന്നമൂട്ടില്‍ നിന്നും തിരിഞ്ഞ് രണ്ടാംകുറ്റി വഴി കൊല്ലത്തേക്കും വഴിതിരിച്ചു വിടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോണ്‍: 8086395036

Advertisement