Home News Local മങ്കട സദാചാര കൊലക്കേസില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ

മങ്കട സദാചാര കൊലക്കേസില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ

Advertisement

മലപ്പുറം: മങ്കട സദാചാര കൊലക്കേസില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീന്‍, രണ്ടാംപ്രതി അബ്ദുല്‍ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈന്‍, അഞ്ചാംപ്രതി മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2016 ജൂണ്‍ 28നാണ് കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ പ്രതികള്‍ മര്‍ദിച്ചു കൊന്നത്. മര്‍ദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ വീണ്ടെടുത്തത് കേസില്‍ നിര്‍ണായകമായി.
മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ (40) പരിസരവാസികളായ ലീഗുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം. അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസിലെ ആറ് മുതല്‍ എട്ട് വരെയുള്ള പ്രതികളായ ചെണ്ണേക്കുന്നന്‍ ഷഫീഖ്, മുക്കില്‍പീടിക പറമ്പാട്ട് മന്‍സൂര്‍, അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.

Advertisement