പരവൂര്‍: പൊഴിക്കര കടല്‍തീരത്ത് കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളായ മൂന്നുപേരില്‍ രണ്ടുപേരെ കടലില്‍ കാണാതായി. അഞ്ചുപേരടങ്ങിയ സംഘത്തില്‍ മൂന്നു പേരാണ് കുളിക്കാനിറങ്ങിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ അയത്തില്‍ ഗാന്ധിനഗര്‍ 65 ഭാനുമതി വിലാസത്തില്‍ സെല്‍വരാജിന്റെ മകന്‍ വിബിന്‍ (16), അയത്തില്‍ തെക്കേകാവ് അമ്പലത്തിന് സമീപം മനക്കര തെക്കത്തില്‍ അനില്‍രാജിന്റെ മകന്‍ കണ്ണന്‍രാജ് (16) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പം കാണാതായ അബുതാഹിറിനെ ഫയര്‍ഫോഴ്സിന്റെ സ്‌കൂബാ സംഘം രക്ഷിച്ചു.
ശനി ഉച്ചയ്ക്ക് 2.45നാണ് അപകടം ഉണ്ടായത്. പൊഴിക്കര കടപ്പുറത്ത് എത്തിയ സംഘം പൊഴിക്കര ക്ഷേത്രത്തിന് പിറകുവശത്തെ കടലില്‍ കുളിക്കാനിറങ്ങിയതാണ് അഞ്ചംഗസംഘം. ഇതില്‍ മൂന്ന് പേര് കുളിക്കാന്‍ ഇറങ്ങുകയും ഇവര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.





























