24.4 C
Kollam
Wednesday 11th February, 2026 | 09:28:52 AM
Home News Breaking News മുരാരി തന്ത്രിയെ പൊലീസ് പിടി കൂടുന്ന രംഗങ്ങൾ

മുരാരി തന്ത്രിയെ പൊലീസ് പിടി കൂടുന്ന രംഗങ്ങൾ

Advertisement

ശാസ്താംകോട്ട: ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ പിടി കൂടിയത് അതീവ ജാഗ്രതയോടെ .

ശാസ്താംകോട്ട ഭരണിക്കാവിലെ ഉദയ റോയൽ ടവർ എന്ന ലോഡ്ജിൽ നിന്നുമാണ് ഇന്ന് രാവിലെ 11 മണിയോടെ ശാസ്താംകോട്ട പോലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
പീഡനശ്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തേടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയായിരുന്നു. ഇയാൾ അകലെ സ്ഥലങ്ങളിലേക്ക് രക്ഷപ്പെട്ടെന്ന സൂചനയുണ്ടായെങ്കിലും ഫോൺ സിഗ്നലുകളും മറ്റും നോക്കി പൊലീസ് നീക്കം നടത്തി.

ഭരണിക്കാവിലെ ലോഡ്ജിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് സംഘം ലോഡ്ജ് വളയുകയായിരുന്നു.

യാതൊരു പ്രകോപനത്തിനും ഇട നൽകാതെ അതീവ രഹസ്യമായിട്ടായിരുന്നു പോലീസിന്റെ നീക്കം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here