കരുനാഗപ്പള്ളി. വള്ളിക്കാവില്‍ കോളജിന്‍റെ മൂന്നാംനിലയില്‍നിന്നും ചാടി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം.കുട്ടിയെ ഗുരുതരനിലയില്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വള്ളിക്കാവിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയില്‍ രാവിലെ ഒന്‍പതിനാണ് സംഭവം.പ്രാര്‍ഥന കഴിഞ്ഞ് ക്ളാസുകള്‍ തുടങ്ങുംനേരം ബിഎസ് സി ബയോടെക് വിദ്യാര്‍ഥിനി തേര്‍ഡ് ഫ്ളോറില്‍നിന്നും അങ്കണത്തിലേക്കു ചാടിയതായാണ് പറയുന്നത്. ഗുരുതരമായി പരുക്കേറ്റ് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും ആത്മഹത്യാശ്രമമാണെന്നുമാണ് സൂചന. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.



































