കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാല പുത്തനമ്പലം പ്രദേശത്ത് നിരവധി വീടുകളിൽ മോഷണശ്രമം നടന്നതായി പരാതി.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.പുത്തനമ്പലം കിണറുവിള വീട്ടിൽ തങ്കച്ചൻ,മുണ്ടയ്ക്കൽ പടിഞ്ഞാറ്റതിൽ ജമില എന്നിവരുടെ വീടുകളിൽ മോഷ്ടാവ് എത്തിയെങ്കിലും വീട്ടുകാർ ഉച്ചത്തിൽ നിലവിളിച്ചതിനെ തുടർന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. മോഷണശ്രമം പതിവായതോടെ പ്രദേശത്ത് ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്.നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ സഹിതം ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.അടിയന്തിരമായി മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് നടപടി സ്വീകരിക്കണമെന്നും മേഖലയിൽ രാത്രികാലങ്ങളിൽ പട്രോളിങ് നടത്തണമെന്നും പഞ്ചായത്ത് പ്രതിപക്ഷ നേതാവ് റ്റി.എ സുരേഷ്കുമാർ ആവശ്യപ്പെട്ടു.



































