പുനലൂര്‍. ലോട്ടറി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.സ്വകാര്യ ലോട്ടറി വില്പനശാലയിലെ ജീവനക്കാരൻ മൊയ്തീൻ ബാദുഷ (67) ആണ് മരിച്ചത്.കടയ്ക്ക് പിൻഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു
പുനലൂർ ടി ബി ജംഗ്ഷനിൽ ഐക്കരക്കോണത്തെ ലോട്ടറി വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനാണ്.പകൽ മുഴുവൻ സമയവും ഇയാൾ കടയിലുണ്ടായിരുന്നു.ടിക്കറ്റ് എടുക്കാനെത്തിയവരാണ് കടയുടെ പിൻഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പുനലൂർ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
പോസ്റ്റ്മോർട്ടം നടത്തി നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും






























