Home News Local ദേശീയ സമ്പാദ്യ പദ്ധതി ഏജന്റിനോട് മോശമായി പെരുമാറിയെന്ന് പരാതി

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റിനോട് മോശമായി പെരുമാറിയെന്ന് പരാതി

Advertisement

കുണ്ടറ. ദേശീയ സമ്പാദ്യ പദ്ധതി ഏജന്റിനോട് മോശമായി പെരുമാറി പോസ്റ്റ് മാസ്റ്റർ.
പുതിയ അക്കൗണ്ടുകൾ ചേർത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പണമടച്ചതിൻ്റെ ലിസ്റ്റ് വലിച്ചെറിയുകയും, മോശമായി സംസാരിക്കുകയും ചെയ്തത്. വെള്ളിമൺ സ്വദേശിയായ ജൂലിയറ്റ് പോലീസിൽ പരാതി നൽകി. കുണ്ടറ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ അൻജിത്തിനെതിരെയാണ് പരാതി നൽകിയത്.

പരാതി നൽകിയതിന് പിന്നാലെ ഏജന്റിനെതിരെ പോസ്റ്റ് മാസ്റ്റർ നോട്ടീസ് ഇറക്കി.
തന്റെ ജോലി തടസ്സപ്പെടുത്തിയെന്നും, ഏജൻ്റിന്റെ പെരുമാറ്റം മോശമായിരുന്നു എന്നുമാണ് പോസ്റ്റ് മാസ്റ്ററുടെ പ്രതികരണം