ശാസ്താംകോട്ട. ഓട്ടോ സ്റ്റാന്‍ഡുകളില്‍ കിടക്കുന്ന ഓട്ടോറിക്ഷകള്‍ നിയമവിരുദ്ധമായി സവാരി നിഷേധിക്കുന്നതായി പരാതി. സ്റ്റാന്‍ഡില്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ഓട്ടം വിളിക്കുന്ന ഡ്രൈവര്‍മാര്‍ പല കാരണങ്ങള്‍ പരഞ്ഞ് ഓട്ടം നിഷേധിക്കുന്നതായാണ് പരാതി. പലര്‍ക്കും വ്യാപാരാവശ്യങ്ങള്‍ക്കുള്ള ഓട്ടമുണ്ടെന്നകാരണത്താലും ചെറിയഓട്ടമാണെന്ന കാരണത്താലും ഓട്ടം നിഷേധിക്കുന്നതായാണ് പരാതി.
ഓട്ടോ ടാക്സി ഡ്രൈവര്‍മാരെ ബോധവ്ലക്കരിക്കുന്നതിന് അധികൃതര്‍ ശ്രമിക്കാത്തതാണ് ഇത്തരം സവാരി നിഷേധത്തിനിടയാക്കുന്നതെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു. മിക്കവരും ട്രേഡ് യൂണിയനുകളുടെ ബലത്തിലാണ് പൊതു ജനത്തിന് ഉപദ്രവകരമായി പെരുമാറുന്നത്. പലപ്പോഴും രാത്രികാലത്ത് പോലും ഓട്ടം നിഷേധിക്കുന്നത് പതിവാണ്.
മാതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആഞ്ഞിലിമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷക്കാര്‍ സവാരിവിളിച്ചത് നിഷേധിച്ചതായി ആരോപിച്ച് സ്ഥലവാസി ഷാജി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകരിക്കുന്ന വിധം തൊഴിലാളികളെ ബോധവല്‍ക്കരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതി നല്‍കിയിട്ടും അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.


































