ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വനിതാ ശാക്തീകരണത്തിനായി ഇ യാത്ര പദ്ധതി. വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി രണ്ടര ലക്ഷം രൂപ ലോൺ തുകനൽകിയതിൽ ഒരുലക്ഷം രൂപ സബ്സിഡിയായി ലഭിക്കും.
ഈ പദ്ധതിയുടെ ഗുണഭോക്താവായി തിരഞ്ഞെടുക്കപ്പെട്ട 4253- കോതപുരം Nss കരയോഗത്തിൽ അംഗമായ രജനിയ്ക്ക് ഇ ഓട്ടോറിക്ഷയുടെ താക്കോൽ യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു അവർകൾ കൈമാറി.ചടങ്ങിൽ യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ,കരയോഗം പ്രസിഡന്റ് ജയപ്രസാദ്, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


































