Home News Local മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഗേൾസ് ഹൈസ്കൂളിൽ മെലോഡിയ 2026

മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഗേൾസ് ഹൈസ്കൂളിൽ മെലോഡിയ 2026

Advertisement

മൈനാഗപ്പള്ളി :മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വാർഷികാഘോഷങ്ങൾ (മെലോഡിയ 2026 )നടന്നു.ഇതിൻറെ ഭാഗമായി പ്രതിഭകളെ അനുമോദിക്കൽ,യാത്രയയപ്പ് സമ്മേളനം , പൊതുസമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, മെന്റലിസം, ഗാനമേള എന്നിവ സംഘടിപ്പിച്ചു.പരിപാടികളോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

PTA പ്രസിഡൻ്റ് A.M ബാദുഷ അധ്യക്ഷത വഹിച്ചു. പ്രതിഭകളെ അനുമോദിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി സുനിൽ നിർവ്വഹിച്ചു.ചടങ്ങിൽ വിശിഷ്ട അതിഥികളായി ബൾട്ടി സിനിമ ഫെയിം ജെക്സൺ ജോൺസൺ,മെന്റലിസ്റ്റ് ഇഹ്സാൻ,സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയിഷ ആനടിയിൽ എന്നിവർ പങ്കെടുത്തു.

യോഗത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ചെയർപേഴ്സൺമാരായ ജോസ് മത്തായി, ശാന്തകുമാരി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയപ്രിയ പഞ്ചായത്ത് മെമ്പർ അബ്ദുൾ റഷീദ് , AEO അനിത TK,സ്കൂൾ അഡ്മിനിസ്ട്രേറ്റർ അബ്ദുൽസലാം , PTA വൈസ് പ്രസിഡൻറ് സുരേഷ് ചാമവിള,MPTA പ്രസിഡൻറ് റിനിദ തുടങ്ങിയവർ പ്രസംഗിച്ചു. എച്ച് എം കല്ലട ഗിരീഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹസ്സൻ TA നന്ദിയും പറഞ്ഞു.

Advertisement