പോരുവഴി. ചരിത്രപ്രസിദ്ധമായ പോരുവഴി മയ്യത്തും കര ഉറൂസ് 4,5തീയതികളിൽ (ബുധൻ, വ്യാഴം)നടക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള മയ്യത്തുംകര ഉറൂസിന് പോരുവഴിമയ്യത്തുംകര ഹനഫി, ഷാഫി ജമാഅത്തുകൾ സംയുക്തമായി ആതിഥ്യമരുളും.
സർവമതസൗഹാർദ ത്തിന്റയും, ദേശീയത യുടെയും,മതേതരത്വത്തിന്റെയുംമഹനീയമായ അടയാളപ്പെടുത്തൽകൂടിയാണ് ഉറൂസ്. ഇസ്ലാം മത പ്രചാരണാർത്ഥം സൗദി അറേബ്യയയിൽനിന്നും കേരളക്കരയിലെത്തിയ മാലിക് ദിനാർസംഘത്തിൽ പ്പെട്ടവരാണ് ദർഗാ ശരീഫിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശുഹദാക്കൾ(ധീര രക്തസാക്ഷി കൾ)എന്നാണ് വിശ്വാസം.
നിത്യേന നൂറു കണക്കിന് വിശ്വാസികൾ ആഗ്രഹസഫലീകരണത്തിനും, നേർച്ചകൾ അർപ്പിക്കാനുമായി എത്തുന്നുണ്ട്. ഉറൂസ് ദിവസങ്ങളിൽ നേർച്ചകൾ അർപ്പിക്കുവാനും, ദർഗ്ഗ സന്ദർശിക്കുവാനും ആയിരക്കണക്കിന് നാനാജാതി മതസ്ഥരായ വിശ്വാസികൾസം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്നുണ്ട്. ആട്, കോഴി, പട്ട്, നില വിളക്ക്, ചന്ദനതിരി കൊടി.മധുര പായസം എന്നിവയാണ് പ്രധാന നേർച്ച വസ്തുക്കൾ.
ദർഗ്ഗക്ക്‌സമീപമുള്ള കിണറിലെ വെള്ളം, മാറാരോഗങ്ങൾക്കുള്ള സിദ്ധഔഷധമായി വിശ്വാസികൾ ഉപയോഗിച്ച് വരുന്നു. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന വ്യാപാര മേള ഉറൂസിന്റെ പ്രത്യേകതയാണ്. ഉറൂസ്നടത്തിപ്പിനുള്ള നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഉറൂസ് കമ്മിറ്റിഭാരവാഹികൾ അറിയിച്ചു. പത്ര സമ്മേളനത്തിൽഉറൂസ് കമ്മിറ്റി ഭാരവാഹികളായ, അർത്തിയിൽ അൻസാരി, അഷ്‌റഫ് കാഞ്ഞിരത്തും വടക്ക്, അയന്തിയിൽ ഷിഹാബ്, സലിം മാലുമേൽ, ഷാജി കല്ലടക്കാന്റെവിള, സലിം വിളയിൽ,മുനീർ മഠത്തിൽ, ഷഫീക് അർത്തിയിൽ,ഹൈദ്രോസ്കുട്ടിതേളു കുറ്റി,ഖുറൈശി പോരുവഴി എന്നിവർ പങ്കെടുത്തു.


































