ശാസ്താംകോട്ട . മാധ്യമ പ്രവർത്തകൻ പടിഞ്ഞാറേ കല്ലട കടപുഴ കാമ്പീലഴികത്ത് സന്ദീപ് (45) നിര്യാതനായി . ഉച്ചയോടെ വീട്ടിൽ വച്ച് കുഴഞ്ഞു വീണ സന്ദീപിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സംസ്കാരം രാത്രി എട്ടിന് വീട്ടുവളപ്പിൽ.
മംഗളം, ദൃശ്യ ന്യൂസ് എന്നിവയിൽ പ്രവർത്തിച്ചിരുന്നു. കുന്നത്തൂർ പ്രസ്ക്ലബ് ഭാരവാഹിയായിരുന്നു. നിരവധി സാമൂഹിക പരിഷ്കരണ പരിപാടികളിൽ പങ്കാളിയായിരുന്ന സന്ദീപ് കരുനാഗപ്പള്ളി ,കുന്നത്തൂർ മേഖലയുടെ വികസനവു മായി ബന്ധപ്പെട്ട് നിരവധി ശ്രദ്ധേയമായ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ ചെയ്തിട്ടുണ്ട്
രാധാകൃഷ്ണപിള്ള, സരസ്വതി അമ്മ ദമ്പതികളുടെ മകനാണ്. സഹോദരി. സരിത
മകൾ . ഗൗരി ( പ്ലസ് ടു)


































