Home News Local വിൽപ്പനയ്ക്കായി എത്തിച്ച രാസലഹരി വിഴുങ്ങി,കരുനാഗപ്പള്ളിയില്‍ യുവാവ് പിടിയിൽ

വിൽപ്പനയ്ക്കായി എത്തിച്ച രാസലഹരി വിഴുങ്ങി,കരുനാഗപ്പള്ളിയില്‍ യുവാവ് പിടിയിൽ

Advertisement
 കരുനാഗപ്പള്ളി. മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി. , ആദിനാട് വടക്ക്, കുലശേഖരപുരം, മദീന മൻസിൽ വീട്ടിൽ അബ്ദുൽ ലത്തീഫ് മകൻ സക്കീർ(25) എന്നയാളെയാണ് കരുനാഗപ്പള്ളി പോലീസും കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സബ്ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ച 11.260 ഗ്രാം എം.ഡി.എം.എ ആണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്.

 ഇയാൾ അന്യസംസ്ഥാനത്ത് നിന്നും മയക്കുമരുന്ന് എത്തിക്കുന്നതായി ഡാൻസാഫ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  30.01.2026 തീയതി  ഉച്ചയ്ക്ക് 12.40 മണിയോടെ കരുനാഗപ്പള്ളി പോലീസും ഡാൻസാഫ് സംഘവും പരിശോധനയ്ക്കായി ഇയാളുടെ കുലശേഖരപുരത്തുള്ള വീടിനു സമീപം എത്തിയപ്പോൾ ഇയാൾ തന്റെ പക്കൽ ഉണ്ടായിരുന്ന എം.ഡി.എം.എ പോലീസിനെ കണ്ടതോടെ വിഴുങ്ങുകയായിരുന്നു. തുടർന്ന് ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു നടത്തിയ വിശദപരിശോധനയിൽ എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പോലീസിന്റെയും എക്‌സൈസിന്റെയും അടക്കം നിരവധി എം.ഡി.എം.എ കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. എസ്.ഐ മാരായ കണ്ണൻ, രഞ്ജു, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആഷിക,് ജയേഷ് സി.പി.ഓ മാരായ രഞ്ജിത്ത്, ശ്രീനാഥ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here