Home News Breaking News പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ  സമാപിച്ചു

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ  സമാപിച്ചു

Advertisement

ശാസ്താം കോട്ട. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ സമാപിച്ചു.
രാവിലെ  നടത്തിയ മൂന്നിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.

ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോ‍ൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരായി. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ നടന്ന  ധൂപ പ്രാർത്ഥനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.

മന്ത്രി കെ എൻ ബാലഗോപാൽ കബറിടത്തിൽ

ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, ഡോ. യൂഹാനോൻ മാർ  ദിയസ്കോറോസ്, യാക്കോബ് മാർ ഏലിയാസ്,  തോമസ് മാർ ഇവാനിയോസ്, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ് എന്നിവർ സഹകാർമികത്വം വഹിച്ചു.  തുടർന്ന് ആശിർവാദം, നേർച്ചവിളമ്പ്  എന്നിവയോടെ പെരുന്നാൾ കൊടിയിറങ്ങി. മന്ത്രി കെ എൻ ബാലഗോപാൽ ബാവയുടെ കബറിടം സന്ദർശിച്ചു.