ശാസ്താം കോട്ട. ബി.ആർ.സി യിൽ കളിയങ്കണം – പ്രീപ്രൈമറി ദ്വിദിനപരിശീലന പരിപാടി സംഘടിപ്പിച്ചു.
കിഡ്സ് അത്‌ലറ്റിക്സ് പദ്ധതി പ്രകാരം സമഗ്രശിക്ഷാ കേരളം ശാസ്താം കോട്ട ബി.ആർ.സി , പ്രീ പ്രൈമറി സ്കൂളുകളിൽ വിതരണം ചെയ്ത കായിക ഉപകരണങ്ങളുടെ പ്രായോഗികത കൃത്യമാക്കുന്നതിനാണ് പ്രീപ്രൈമറി ഒന്ന് രണ്ട് ക്ലാസ്സു കളിലെ അധ്യാപകർക്കായി ഈ പരിശീലനം സംഘടിപ്പിച്ചത് . ആരോഗ്യ- കായിക വിദ്യാഭ്യാസ ത്തിൻ്റെയും ചലന നൈപുണികളുടെയും ബാലപാഠങ്ങൾ പ്രൈമറി തലത്തിൽ തന്നെ കുട്ടികൾ ആർജ്ജിക്കുവാൻ ഈ പരിശീലന പരിപാടി ലക്ഷ്യമാക്കുന്നു.
ഇതിനോടനുബന്ധിച്ച ഉദ്ഘാടന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു .
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരത്ത് S P യോഗം ഉദ്ഘാടനം ചെയ്തു. ബിപിസി റോഷൻ നായർ, അധ്യാപക പരിശീലകരായ ജി പ്രദീപ്കുമാർ, ബുഷ്റ റിസോഴ്സ് അധ്യാപകർ വേണുഗോപാലപിള്ള, ബിന്ദു കല എന്നിവർ യോഗത്തിൽ സംസാരിച്ചു


































