ശാസ്താംകോട്ട. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലില്‍ രാവിലെ 8 ന് കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.
ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരാകും. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ്രപ്രാർഥന, ആശിർവാദം, നേർച്ചവിളമ്പ് , കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കും
ചാപ്പലിലേക്ക് കൊല്ലം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ പദയാത്ര ഫാ. ഇ പി വർഗീസ് ഇടവന കൺവീനർ ഫാ. മാത്യു പി ജോസിന് പതാക കൈമാറി പടിഞ്ഞാറേക്കല്ലട സെൻറ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് ആരംഭിച്ചു.


































