ശാസ്താംകോട്ട. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ അന്ത്യവിശ്രമം കൊള്ളുന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദര്‍ശിച്ചു. രാവിലെ പെരുനാള്‍ അനുസ്മരണ സമ്മേളനത്തിന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നുവെഹ്കിലും അടിയന്തരമായി തിരുവനന്തപുരത്തേക്ക് മടങ്ങിപോകേണ്ടി വന്നതിനാലാണ് പ്രതിപക്ഷനേതാവ് വൈകിട്ട് കബറിടത്തിലെത്തിയത്.
കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ്, ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു, കെപിസിസി ജനറൽ സെക്രട്ടറി സൈമൺ അലക്സ്, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോൺസൺ കല്ലട, അനിൽ ഇ ടി സി, ആർ വൈ എഫ് സംസ്ഥാന പ്രസിഡൻറ് ഉല്ലാസ് കോവൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വൈ.ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, പി നൂറുദ്ദീൻ കുട്ടി എന്നിവർ ഒപ്പമുണ്ടായിരുന്നു.


































