കരുനാഗപ്പള്ളി. ഗവ :ടൌൺ എൽ. പി. സ്കൂളിലെ വർണ്ണക്കൂടാരവും വാർഷികാഘോഷവും കേരള മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു സി ആര്‍ മഹേഷ് എംഎല്‍എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് പ്രഥമാധ്യാപിക കെ. ശ്രീകുമാരി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ പി. സോമരാജൻ സ്കൂൾ തീം സോങ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ ബീനാ ജോൺസൺ, കൗൺസിലർമാരായ എം ശോഭന, മുനമ്പത്ത് ഗഫൂർ, ബി. മോഹൻദാസ്, ആശാ അനിൽ, പി. രാജു, പി. ഗിരീഷ്‌കുമാർ, AEO ആർ. അജയകുമാർ, BPC എസ്. ശ്രീകുമാർ, SMC ചെയർമാൻ പ്രവീൺ മനയ്ക്കൽ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ വച്ച് ഓട്ടോ ഡ്രൈവർമാരെയും സ്കൂൾ അഭ്യുദയകാംഷികളെയും LSS വിജയികളെയും വിവിധ മേളകളിലെ പ്രതിഭകളെയും ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി സാബിറ. കെ. എസ്. ചടങ്ങിന് നന്ദി പറഞ്ഞു.


































