Home News Local സഹപാഠിക്ക് ഒരു വീട്

സഹപാഠിക്ക് ഒരു വീട്

Advertisement

കോവൂർ: കോവൂർ യുപി സ്കൂൾ മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ സഹപാഠിക്ക് ഒരു വീടിന് ഹൃദ്യമായ തുടക്കം വീടിൻറെ ശിലാസ്ഥാപന കർമം കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ നടന്നു. ചടങ്ങിൽ പ്രഥമാധ്യാപിക ബി സേതുലക്ഷ്മി ജനപ്രതിനിധികളായ സിജു കോശി വൈദ്യൻ ,വർഗീസ് തരകൻ, മാനേജ്മെൻറ് പ്രതിനിധി വി എൻ സദാശിവൻ പിള്ള ,

പിടിഎ പ്രസിഡൻറ് ശരണ്യ, ഷീബ സിജു അധ്യാപകരായ ഉഷാകുമാരി, ദിവ്യ ജി, വിനീത് കുമാർ, മിഥുൻ ,പി ടി എ അംഗം അനിത എന്നിവർ പങ്കെടുത്തു. സ്കൂൾ ഏറ്റെടുത്ത് നടത്തിവരുന്ന വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് അകാലത്തിൽ പിതാവ് നഷ്ടപ്പെട്ട സ്കൂൾ വിദ്യാർത്ഥിക്ക് സഹപാഠിക്ക് ഒരു വീട് നിർമ്മിച്ചു നൽകുവാൻ തീരുമാനിച്ചത്.

Advertisement