ശാസ്താംകോട്ട: കഴിഞ്ഞ കാലങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാഴായിപ്പോയ സാഹചര്യം നിലനിൽക്കെ ഇത്തവണ ബഡ്ജറ്റിലും കുന്നത്തൂരിനെ വീണ്ടും അവഗണിച്ചതായി ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ.
മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടം, തടാക സംരക്ഷണ പദ്ധതികൾ, പോളിടെക്കനിക്ക് കോളേജ്, കാർഷികോത്പ്പന്ന സംസ്കരണ യൂണിറ്റ്, കണ്ണങ്കാട്ട് കടവ് പാലം, കുടിവെള്ള പദ്ധതികൾ, മൈനാഗപള്ളി റെയിൽവേ മേൽപാലം, ശൂരനാട് ചെക്ക് ഡാം, പെരുങ്ങാലം കൊന്നയിൽ കടവ് പാലമടക്കം കടലാസിൽ വിശ്രമിക്കുകയാണ്. 200 കോടിയിലേറെ രൂപയുടെ പദ്ധതികളുടെ ടെൻഡർ പോലും ആകാതെ പഴയ ബഡ്ജറ്റിലെ വാഗ്ദ്ധാനങ്ങൾ പാഴായി കിടക്കുമ്പോഴാണ് പുതിയ ബഡ്ജറ്റിലെ അവഗണന,
നാട് വികസനം ചോദിക്കുമ്പോൾ വെല്ലുവിളിക്കുന്നവർ നാടിനെ പിന്നോട്ട് അടിക്കുകയാണെന്നും, സമീപ മണ്ഡലങ്ങൾ വികസനത്തിൽ മുന്നോട്ട് കുതിക്കുമ്പോൾ കുന്നത്തൂരിന്റെ കിതപ്പ് മാറ്റി നാടിന്റെ വികസന താൽപ്പര്യങ്ങൾക്ക് ഒപ്പം നിൽക്കുയാണ് വേണ്ടതെന്നും ഉല്ലാസ് കോവൂർ ആരോപിച്ചു.


































