Home News Local ശാസ്താംകോട്ടയിൽ എൻജിഒ അസോസിയേഷൻ പ്രതിഷേധ സംഗമം നടത്തി

ശാസ്താംകോട്ടയിൽ എൻജിഒ അസോസിയേഷൻ പ്രതിഷേധ സംഗമം നടത്തി

Advertisement

ശാസ്താംകോട്ട:ജീവനക്കാരുടെ അവകാശങ്ങൾ ഓരോന്നായി കൊള്ളയടിക്കുന്ന പിണറായി വിജയൻ സർക്കാരിനെതിരെ കേരള എൻജിഒ അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ചിൽ നടത്തിയ പ്രതിഷേധ സംഗമം സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ ഉദ്ഘാടനം ചെയതു.ബ്രാഞ്ച് പ്രസിഡന്റ് ഷബീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ആർ.ധനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി.ബ്രാഞ്ച് സെക്രട്ടറി ആർ.രാജീവ് സ്വാഗതം പറഞ്ഞു.കൗൺസിൽ അംഗങ്ങളായ തഴവ ഷുക്കൂർ,ബഷീർ കുഞ്ഞ്,ഷമീർ,ശങ്കരൻ കുട്ടി,ബാബു കുട്ടൻ,അനൂപ്,ഗോപകുമാർ,നൗഷാദ് എന്നിവർ സംസാരിച്ചു.

Advertisement