കരുനാഗപ്പള്ളി. എന്‍.എച്ച് 66 മരണമണ്‍മതില്‍കൊണ്ട് കെട്ടിയടച്ച പില്ലര്‍ എലിവേറ്റഡ് ഹൈവേയ്ക്ക് പകരം പില്ലര്‍ എലിവേറ്റഡ് ഹൈവേ ശാസ്ത്രീയമായി നിര്‍മ്മിക്കുകയും കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ പുനരധിവാസ പുനസ്ഥാപന പാക്കേജ് എത്രയും വേഗം നടപ്പിലാക്കണമെന്നും യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് യു.എം.സി വ്യാപാരഭവന്‍ ജില്ലാ ആസ്ഥാന മന്ദിരം കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുളള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 26 ന് രാവിലെ 9 മണിക്ക് യു.എം.സി വ്യാപാരഭവന് മുന്നില്‍ യു.എം.സി കൊല്ലം ജില്ലാ പ്രസിഡന്റ് നിജാംബഷി പതാക ഉയര്‍ത്തി. 10 മണിക്ക് മെഡിക്കല്‍ ക്യാമ്പ് കരുനാഗപ്പളളി നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.സോമരാജന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് നിഹാര്‍ വേലിയില്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എസ് നഹാസ് അയത്തില്‍ സ്വാഗതം പറഞ്ഞു. നിജാംബഷി മുഖ്യപ്രഭാഷണം നടത്തി. എലിസ്റ്റര്‍ ഹെല്‍ത്ത് കെയറിനുളള ആദരം യൂത്ത് വിംഗ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിസാം കെ ഡിഫറന്റ് മീഡിയ നല്‍കി. എം.സിദ്ദിഖ് മണ്ണാന്റയ്യം, സുധീര്‍കാട്ടില്‍തറയില്‍, രമ്യട്രിക്‌സ് ഫാഷന്‍സ്, ശ്രീതാദാസ്, ധന്യ ബി രാജ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
വൈകിട്ട് 4 മണിക്ക് യു.എം.സി വ്യാപാരഭവന്‍ ജില്ലാ ആസ്ഥാനമന്ദിരം സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. യുഎം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. യു.എം.സി ജില്ലാ ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ബെന്നന്‍ സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍.മഹേഷ് മുഖ്യപ്രഭാഷണവും മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. യു.എം.സി സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എഫ്.സെബാസ്റ്റ്യന്‍ നിര്‍ദ്ധനര്‍ക്കുളള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ സ്തുത്യര്‍ഹമായ സേവനത്തിനുളള മെഡല്‍ നേടിയ കരുനാഗപ്പള്ളി സിവില്‍ പോലീസ് ഓഫീസര്‍ എസ്.ഹാഷിംനെ റ്റി.എഫ് സെബാസ്റ്റ്യന്‍ ആദരിച്ചു. യുവ സംരംഭകരേയും കരൂനാഗപ്പള്ളി നഗരസഭ കൗണ്‍സിലര്‍മാരേയും യു.എം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി ആദരിച്ചു.യു.എം.സി.സംസ്ഥാന വൈസ് പ്രസിഡൻ്റ് ടികെ ഹെൻട്രി,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.എം. സിംപ്സൺ,ജില്ലാ ഭാരവാഹികളായ എം.സിദ്ദിഖ് മണ്ണാന്റയ്യം, എം.ഇ.ഷെജി, റൂഷ പി കുമാര്‍, എം.പി.ഫൗസിയ തേവലക്കര, നുജൂം കിച്ചന്‍ഗാലക്‌സി, ഡോ.ബി.ആര്‍.പ്രസാദ്, ഷംസുദ്ദീന്‍ വെളുത്തമണല്‍, നാസര്‍ ചക്കാലയില്‍, റ്റി.എം.അഷ്‌റഫ് പള്ളത്തുകാട്ടില്‍, നാസര്‍ നൈസ്, എസ്.വിജയന്‍, ബിനി അനില്‍, റഹീം മുണ്ടപ്പള്ളി ,ഷറഫുദ്ദീന്‍ നിബ്രാസ് എന്നിവര്‍ സംസാരിച്ചു. നിസാം ഡിഫറന്റ് മീഡിയ നന്ദി പറഞ്ഞു




























