ശാസ്താംകോട്ട:മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്ര ഭരണസമിതി സംവിധാനമായ ക്ഷേത്ര സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ‘ഇന്ത്യാ’ സഖ്യത്തെ തൂത്തെറിഞ്ഞ് സംഘപരിവാർ അനുകൂല പാനലായ ഭക്തജന സമിതിക്ക് വൻവിജയം.നിലവിലെ ഭരണസമിതി കൂടിയായ സിപിഎം,സിപിഐ,കോൺഗ്രസ്, ആർഎസ്പി സംയുക്ത പാനലായ സേവാ സമിതിയെ നിഷ്പ്രഭമാക്കിയാണ് ഭക്തജന സമിതിയുടെ വിജയം.27 അംഗ ഭരണസമിതി സമ്പൂർണമായി ഭക്തജന സമിതി പിടിച്ചെടുത്തു.ക്ഷേത്ര ഭരണ സംവിധാനത്തിൽ രാഷ്ട്രീയ ഇടപെടീൽ ഉണ്ടാക്കിയതിന് ശക്തമായ തിരിച്ചടിയാണ് കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് സംഖ്യം നേരിട്ടത്.പൊതു തെരഞ്ഞെടുപ്പിലെന്ന പോലെ 27 സിറ്റുകൾ വീതം വെപ്പും നടത്തിയിരുന്നു.സിപിഎം -12,സിപിഐ -5,കോൺഗ്രസ് – 9,ആർഎസ്പി – 1 എന്ന ക്രമത്തിൽ സീറ്റുകൾ വീതം വെക്കുകുയും അതാത് പാർട്ടി കമ്മറ്റികൾ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.ക്ഷേത്രത്തിൻ്റെ ഭരണ സമിതിയിലേക്ക് ഭക്തരെ തെരഞ്ഞെടുക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് എന്തിന് ഇടപെടുന്നുവെന്ന ചോദ്യം തുടക്കത്തിൽ മുതൽ ഉയർന്നിരുന്നു.ക്ഷേത്രത്തിൻ്റെ ഇരു കരകളെ 9 വാർഡുകളായി തിരിച്ചായിരുന്നു മത്സരം.ഒരു വാർഡിൽ പൊതുവിഭാഗത്തിൽ നിന്ന് രണ്ടും സംവരണ വിഭാഗത്തിൽ നിന്ന് ഒരാളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയും നിലനിർത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ 8 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 ന് അവസാനിച്ചു.തുടർന്ന് 6 മണിയോടെ ആരംഭിച്ച വോട്ടെണ്ണൽ പൂർത്തിയായത് പുലർച്ചെ ഒന്നരയോടെയാണ്.അഡ്വ.ശൂരനാട് സി.ജയകുമാർ വരണാധികാരിയായിരുന്നു.സംഘർഷ സാധ്യത കണക്കിലെടുത്ത് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.കഴിഞ്ഞ തിരുവോണ നാളിൽ ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ഭക്തജനങ്ങൾ അത്തപ്പൂക്കളമിടുകയും രാജ്യത്തിൻ്റെ അഭിമാനമായി മാറിയ ഓപ്പറേഷൻ സിന്ദൂർ എന്ന് പൂക്കൾ വെച്ച് ആലേഖനം ചെയ്യുകയും ചെയ്തതിന് ക്ഷേത്ര ഭരണ സമിതിയുടെ പരാതിയിൽ പോലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു സൈനികൾ ഉൾപ്പെടെ പ്രദേശത്തെ 26 ഭക്തരെ പ്രതിയാക്കിയാണ് അന്ന് പോലീസ് കേസെടുത്തത്. ഈ സംഭവത്തോടെ ക്ഷേത്ര ഭരണസമിതിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
Home News Breaking News മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്ര സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ‘ഇന്ത്യാ’ സഖ്യത്തെ തൂത്തെറിഞ്ഞ് സംഘപരിവാർ അനുകൂല പാനലായ...


































