കരുനാഗപ്പള്ളി – ചെറിയഴീക്കല്‍ റോഡില്‍ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
സ്ഫോടനത്തെത്തുടർന്ന് ഹോട്ടലിനുള്ളില്‍ പടർന്ന തീയില്‍ അടുക്കളയും ഉപകരണങ്ങളും നശിച്ചു. ഹോട്ടല്‍ അടുക്കളയില്‍ പാചകം നടന്നുകൊണ്ടിരിക്കെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഫയർഫോഴ്‌സെത്തി തീയണച്ചു.



































