Home News Breaking News പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി

പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി

Advertisement

ശാസ്താംകോട്ട:പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20–ാം ഓർമപ്പെരുന്നാളിന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർ ദിവന്നാസിയോസ് കൊടിയേറ്റി.ചാപ്പൽ മാനേജർ ഫാ.സാമുവേൽ ജോർജ്,കോറെപ്പിസ്കോപ്പാമാരായ കെ.കെ തോമസ്,പി.ജി കുര്യൻ,റമ്പാൻമാരായ എ.ജെ സാമുവേൽ, സി.ഡാനിയേൽ,ഫാ.കെ.തോമസ്കുട്ടി, ഫാ.ഇ പി വർഗീസ് ഇടവന, ഫാ.ജോയിക്കുട്ടി വർഗീസ്,സഭ മാനേജിംഗ് കമ്മിറ്റി അംഗം അനിൽ ഇ.ടി.സി, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ.ഡി.പൊന്നച്ചൻ,ലാലുമോൻ മഞ്ഞക്കാല,മാത്യു ജോൺ കല്ലുംമൂട്ടിൽ, ഡി.കെ ജോൺ,ശാസ്താംകോട്ട കൗൺസിൽ അംഗം ഡോ.വൈ ജോയി,എം.ടി.എം.എം.എം ഹോസ്പിറ്റൽ ട്രഷറർ അനിൽ മത്തായി,ഭദ്രാസന മീഡിയ സെൽ അംഗം ബിജു സാമുവേൽ എന്നിവർ പങ്കെടുത്തു.അഖില മലങ്കര സൺഡേ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി പ്രസംഗം,ആരാധന സംഗീത മത്സരം എന്നിവ നടത്തി.തിങ്കൾ രാവിലെ 10ന് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്, സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫോറം, ക്രൈസ്തവ യുവജനപ്രസ്ഥാനം എന്നിവയുടെ ആഭിമുഖ്യത്തിൽ ധ്യാനം. റവ.ഡോ.കെ തോമസ് നേതൃത്വം നൽകും.ഫാ.ജോസ് എം ഡാനിയേൽ അധ്യക്ഷത വഹിക്കും.ചൊവ്വ രാവിലെ 10ന് പ്രാർഥനായോഗം, സുവിശേഷസംഘം,മർത്തമറിയം വനിതാസമാജം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ധ്യാനം.നയിക്കുന്നത് ഫാ.‍ഡോ.ഏബ്രഹാം വർഗീസ്.28ന് രാവിലെ 9.15ന് സെന്റ് ബേസിൽ ബൈബിൾ സ്കൂൾ രജത ജൂബിലി പൂർവവിദ്യാർഥി സംഗമം.ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് ധ്യാനപ്രസംഗത്തിന് നേതൃത്വം നൽകും.10.30ന് കുർബാന: യാക്കോബ് മാർ ഏലിയാസ് മെത്രാപ്പൊലീത്ത.29ന്  രാവിലെ 7.15ന് കുർബാന ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത. 10ന് മെഗാ മെഡിക്കൽ ക്യാംപ്.30ന് രാവിലെ 7.15ന് കുർബാന,ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. 9.30ന് ക്രിസ്തീയ സംഗീതാർച്ചന.10.30ന് അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണം നടത്തും.വൈകിട്ട് 6ന് സന്ധ്യാനമസ്കാരം പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ.തുടർന്ന് അനുസ്മരണം സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത. 7.30ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹിക വാഴ‌്‌വ്.31ന് രാവിലെ 8 ന് കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോ‍ൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരാകും.തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ്രപ്രാർഥന,ആശിർവാദം, നേർച്ചവിളമ്പ്,കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here