പോരുവഴി. ചരിത്ര പ്രസിദ്ധമായ മയ്യത്തുംകര ഉറൂസിന് തുടക്കം കുറിച്ച്കൊണ്ടുള്ളകൊടിയേറ്റ് ഇന്ന് വൈകിട്ട് 5മണിക്ക് ദർഗ്ഗശരീഫിൽ നടക്കും. പോരുവഴി മയ്യത്തുംകര ഷാഫി, ഹനഫി ജമാഅത്തുകൾ സംയുക്തമായി ആദിത്യമരുളുന്ന ഉറൂസിന് നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുണ്ട്. തഖ്ബീർ ധ്വനികളുടെയും, മദ്ഹ് ഗാനത്തിന്റെയും അകമ്പടിയോടെ നടക്കുന്ന കൊടിയേറ്റിന് ഉറൂസ് കമ്മിറ്റിഅംഗങ്ങളും, ജമാഅത്ത് ഭാരവാഹികളും നേതൃത്വംനൽകുമെന്ന് ഉറൂസ് കമ്മിറ്റി സംയുക്ത കൺവീനർ മാരായ അർത്തിയിൽ അൻസാരിയും, അഷ്‌റഫ് കാഞ്ഞിരത്തും വടക്കതിലും അറിയിച്ചു.
































