ശാസ്താംകോട്ട:പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20–ാം ഓർമപ്പെരുന്നാൾ 25 മുതൽ 31 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും.ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകും.മാർ ഏലിയാ ചാപ്പലിൽ 25ന് രാവിലെ കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർ ദിവന്നാസിയോസ് കുർബാനയർപ്പിക്കും.തുടർന്ന് കൊടിയേറ്റ്.
26ന് രാവിലെ 10ന് ധ്യാനം ‘റവ.ഡോ.കെ തോമസ് നേതൃത്വം നൽകും.ഫാ.ജോസ് എം ഡാനിയേൽ അധ്യക്ഷത വഹിക്കും.27ന് രാവിലെ 10ന് പ്രാർഥനായോഗം,ധ്യാനം.നയിക്കുന്നത് ഫാ.ഡോ.ഏബ്രഹാം വർഗീസ്.28ന് രാവിലെ 9.15ന് സെന്റ് ബേസിൽ ബൈബിൾ സ്കൂൾ രജത ജൂബിലി പൂർവവിദ്യാർഥി സംഗമം.ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് ധ്യാന പ്രസംഗത്തിന് നേതൃത്വം നൽകും.10.30ന് കുർബാന.29ന് രാവിലെ 7.15ന് കുർബാന,10ന് മെഗാ മെഡിക്കൽ ക്യാമ്പ്.30ന് രാവിലെ 7.15ന് കുർബാന,9.30ന് ക്രിസ്തീയ സംഗീതാർച്ചന.10.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണം നടത്തും.അഭി.ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉൾപ്പെടെ പങ്കെടുക്കും.വൈകിട്ട് 4ന് തീർത്ഥാടകർക്ക് സ്വീകരണം,6ന് സന്ധ്യാനമസ്കാരം,തുടർന്ന് സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത അനുസ്മരണ സന്ദേശം നൽകും.രാത്രി 7.30ന് പ്രദക്ഷിണം,തുടർന്ന് ശ്ലൈഹിക വാഴ‌്‌വ്.31ന് രാവിലെ 8ന് കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.ഡോ.ജോസഫ് മാർ ദിവന്നാസിയോസ്,ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരാകും.തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ്രപ്രാർഥന,ആശിർവാദം,നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കും
































