Home News Local ജില്ലയിൽ ചിലയിടത്ത് ഗതാഗത നിരോധനം

ജില്ലയിൽ ചിലയിടത്ത് ഗതാഗത നിരോധനം

Advertisement

ചവറ: വെറ്റമുക്ക്-തേവലക്കര-മൈനാഗപ്പള്ളി-അരമത്തുമഠം-ഓച്ചിറ റോഡില്‍ കാമ്പിശ്ശേരി മുതല്‍ ഓച്ചിറ ജംഗ്ഷന്‍ വരെ അറ്റകുറ്റപണികള്‍ നടത്തേണ്ടതിനാല്‍ ജനുവരി 26 മുതല്‍ ഒരു മാസത്തേക്ക് ഈ വഴിയില്‍  ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. കാമ്പിശ്ശേരി വഴി വരുന്ന വാഹനങ്ങള്‍ കോട്ടപ്പുഴയ്ക്കല്‍ തഴവ റോഡ് ചൂനാട് ജങ്ഷനിലെത്താം. ചൂനാട് മുതല്‍ ഓച്ചിറ വരെ ടാറിങ് നടക്കുന്ന സമയത്ത് രാത്രികാലങ്ങളില്‍ ഭാഗികമായി ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കുമെന്നും കെ.ആര്‍.എഫ്.ബി- പി.എം.യു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കൊട്ടാരക്കര : കൊട്ടാരക്കര ലിങ്ക് റോഡില്‍ പിട്ടാപ്പിള്ളി ഏജന്‍സീസ് മുതല്‍ ടി.ബി ജംഗ്ഷന്‍ വരെയുള്ള മൈനര്‍ റോഡ് -4ല്‍ ജനുവരി 26 മുതല്‍ ഒരുമാസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി- പി.എം.യു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here