കരുനാഗപ്പള്ളി: കരുനാഗപള്ളിയിൽ പുതിയതായി നിർമ്മിച്ച എസിപി ഓഫീസിൻ്റേയും പോലീസ് സ്റ്റേഷൻ്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11 മണിക്ക് നിർവ്വഹിക്കും.
നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയതിനെ തുടർന്നാണ് പുതിയ കെട്ടിടം പണിതത്. 3.6 കോടി രൂപ ചിലവാക്കി 10544 സ്ക്വയർ ഫീറ്റർ വിസ്തൃതിയിലാണ് പുതിയ ബഹുനില കെട്ടിടം പണിതിട്ടുള്ളത്.
സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രിമാരായ ബി.രാജഗോപാൽ, ചിഞ്ചുറാണി, ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.



























