അഞ്ചല്‍: അഞ്ചല്‍ കരുകോണില്‍ 2 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. അലയമണ്‍ ഇരുവേലിക്കല്‍ ചരുവിള പുത്തന്‍ വീട്ടില്‍ കുലുസംബീവി (66), കുട്ടിനാട് സുജാ ഭവനില്‍ രാജുകുമാര്‍ (58) എന്നിവരാണ് പിടിയിലായത്. അഞ്ചല്‍ പി.എസ്. പരിധിയില്‍ കരുകോണ്‍ ഇരുവേലിക്കല്‍ എന്ന സ്ഥലത്തു വച്ച് കഞ്ചാവ് സമീപത്തെ പുരയിടത്തില്‍ ഒളിപ്പിക്കാനായി കൊണ്ടു പോകുമ്പോഴാണ് ഡാന്‍സഫ് ടീമും അഞ്ചല്‍ പോലീസും ചേര്‍ന്ന് ഇവരെ പിടികൂടുന്നത്.



























