കുന്നത്തൂർ:ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ ദേവീ ക്ഷേത്രത്തിൽ കാണിക്ക വഞ്ചികൾ കുത്തി തുറന്ന് മോഷണം.കഴിഞ്ഞ ദിവസം രാത്രി 12 ഓടെയാണ് സംഭവം.വഞ്ചികൾ ഇളക്കിയെടുത്ത് ഒരു ഭാഗത്ത് എത്തിച്ച ശേഷം കുത്തി തുറന്ന് പണം അപഹരിക്കുകയായിരുന്നു.ഏണിചാരി നാലമ്പലത്തിനകത്ത് പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന വഞ്ചിയിൽ നിന്നും പണം കവർന്നിട്ടുണ്ട്.നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിൽ നിന്നും പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇയ്യാൾ ഉടൻ പിടിയിലാകുമെന്നും ശാസ്താംകോട്ട പോലീസ് പറഞ്ഞു.
































