ശാസ്താംകോട്ട :ശാസ്താംകോട്ട റേഞ്ച് ഭാഗങ്ങളിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന.
കൊല്ലം എക്സ്സൈസ് ഇന്റലിജിൻസ് പാർട്ടിയും ശാസ്താംകോട്ട റേഞ്ച് പാർട്ടിയും ആയിരുന്നു പരിശോധന നടത്തിയത്.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്‍ പരിസരം,കോളേജ് പരിസരം
സ്ഥലങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന. അതിഥി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി.മുൻ അബ്കാരി കേസിലെ പ്രതികൾ എന്നിവരെ പറ്റിയും അന്വേഷണം നടത്തി
എക്സൈസ് ഇന്‍റലിജന്‍റ് ടി പ്രദേശങ്ങളിലെ ഹോട് സ്പോട്സ് കണ്ടെത്തിയിട്ടുണ്ട് അവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
സംഘങ്ങൾ ആയി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് റേഞ്ച്, സർക്കിൾ പാർട്ടികളും റൈഡിൽ പങ്കെടുത്തു.
പരിശോധനയിൽ .. അബ്കാരി/ndps/ cotpa കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധനയിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ .അബ്ദുൽ വഹാബിനെ കൂടാതെ.അസിസ്റ്റന്റ് എക്സസൈസ് ഇൻസ്‌പെക്ടർ ജി ആര്‍ ഗോപൻ പ്രിവന്റീവ് .ഓഫീസർ സന്തോഷ്. ബി, സിഇഒ പ്രേമരാജ്, wceo മാരായ ഷിബി, ലക്ഷ്മി . IB ടീമിലെ ഇൻസ്‌പെക്ടർ ദിനേശ്,അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ബിജു മോൻ,പ്രിവേന്റ്റീവ് ഓഫിസർ മനു എന്നിവരും പങ്കെടുത്തു





































