ശാസ്താംകോട്ട (കൊല്ലം):മകളുടെ വീട്ടിലേക്ക് പോകാനായി ട്രാൻ.ബസിൽ കയറാൻ ശ്രമിക്കവേ വീട്ടമ്മക്ക് ദാരുണാന്ത്യം.മൈനാഗപ്പള്ളി കോവൂർ
കാവിന്റെ മേലെതിൽ പരേതനായ
രാജൻ പിള്ളയുടെ ഭാര്യ ശാന്തമ്മയാണ് (72) മരിച്ചത്.ഞായറാഴ്ച രാവിലെ പതിനൊന്നോടെ തോപ്പിൽ മുക്കിലായിരുന്നു അപകടം.ചവറയിലുള്ള മകളുടെ വീട്ടിലേക്ക് പോകാൻ തോപ്പിൽമുക്കിലേക്ക് വരികയായിരുന്നു ശാന്തമ്മ.ഈ സമയം കൊല്ലത്തേക്കുള്ള ട്രാൻ.ബസ് ഇവിടെ നിറുത്തിയിട്ടിരിക്കുകയായിരുന്നു.ഇതിൽ കയറുന്നതിന് വേണ്ടി ശാന്തമ്മ പെട്ടന്ന് ബസിന് മുന്നിലൂടെ
ഓടി വന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല.ഇതിനിടയിൽ മുന്നോട്ട് എടുത്ത ബസ് ശാന്തമ്മയെ തട്ടുകയും റോഡിൽ വീണ ഇവരുടെ കാലിലൂടെ പിൻചക്രം കയറി ഇറങ്ങുകയുമായിരുന്നു.നാട്ടുകാർ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.മക്കൾ:കല,കവിത, കലേഷ്.മരുമക്കൾ-ജയൻ,അഭിലാഷ്.
Home News Breaking News തോപ്പിൽമുക്കിൽ ബസിൽ കയറാൻ ശ്രമിക്കവേ ബസ് കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം







































