Advertisement
സംസ്ഥാന കലോത്സവത്തിനോടനുബന്ധിച്ച് സ്വര്‍ണകപ്പ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ജില്ലയില്‍ ജനുവരി 10 ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 ന് പാരിപ്പള്ളി അമൃത ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആദ്യ സ്വീകരണം ഏറ്റു വാങ്ങും. ഉച്ചക്ക് രണ്ടിന് വിമല ഹൃദയ ഹയര്‍സെക്കണ്ടറി സ്‌കൂളിലും വൈകിട്ട് നാലിന് കരുനാഗപ്പള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എത്തിച്ചേരും. ജില്ലയിലെ അവസാന സ്വീകരണം ഏറ്റുവാങ്ങി അഞ്ച് മണിയോടുകൂടി സ്വര്‍ണക്കപ്പ് കരുനാഗപ്പള്ളി സബ് ട്രഷറിയില്‍ സൂക്ഷിക്കുകയും ജനുവരി 11ന് രാവിലെ എട്ടിന് സബ് ട്രഷറിയില്‍ നിന്നും ട്രോഫി സ്വീകരിച്ച് ആലപ്പുഴയിലേക്ക് പോകും.































