കരുനാഗപ്പള്ളി:ഫോണിൽ കൂടി ചീത്ത വിളിച്ചത് ചോദിച്ചതിന് കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കുലശേഖരപുരം ആദിനാട് വടക്ക് കളിയ്ക്കൽ പടിഞ്ഞാറേ തറയിൽ ശശിധരൻ മകൻ സന്തോഷ് കുമാർ 39 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .
ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആദിനാട് സ്വദേശിയായ വിഷ്ണുവിനെ പ്രതിയായ സന്തോഷ് കുമാർ ഫോണിൽ വിളിച്ച് തെറിയഭിഷേകം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ പ്രതി വിഷ്ണുവിനെ കരണത്തടിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് നെഞ്ചത്ത് കുത്തുകയായിരുന്നു. തുടർന്ന് വിഷ്ണുവിൻറെ മൊഴിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷമീർ, ജയേഷ് ,സന്തോഷ് കുമാർ
എഎസ് ഐ ശ്രീജിത്ത്
എസ് സിപി ഓ മാരായ ഷഫീഖ്, ഷഫീർ എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡ് ചെയ്തു.
Advertisement





































