കേന്ദ്ര സർക്കാരിന്റെയും കനറാ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ സൗജന്യ തയ്യൽ പരിശീലനനത്തിന് അപേക്ഷിക്കാം

Advertisement

കൊട്ടാരക്കര:കേന്ദ്ര സർക്കാരിന്റെയും കനറാ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കൊട്ടാരക്കര പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ വെച്ച്  31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനം നൽകുന്നു.ജനുവരി 7 മുതലാണ് പരിശീലനം ആരംഭിക്കുന്നത്.പരിശീലന സമയം- രാവിലെ 10 മുതൽ 5 വരെ.കൊട്ടാരക്കര ജവഹർ നവോദയ സ്കൂളിനു സമീപമാണ് പരിശീലന കേന്ദ്രം പെറ്റിക്കോട്ടു,ചുരിദാർ,ബ്ലൗസ് എന്നിവകളും കൂടാതെ  അതിനെ മാർക്കറ്റ് ചെയ്തു സംരംഭമാക്കി മാറ്റി മികച്ച വരുമാനമാർഗം എങ്ങനെ കണ്ടെത്താമെന്നുമാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.18 നും 49 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം നൽകുന്നത്.താല്പര്യം ഉള്ളവർ ജനുവരി 5ന് മുമ്പായി 9495245002,9809976648
നമ്പറിൽ പേര്, സ്ഥലം, ഫോൺ നമ്പർ,വയസ്സ് എന്നീ വിവരങ്ങൾ വാട്സ്ആപ്പിൽ അയച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.പരിശീലനം,ഭക്ഷണം, പരിശീലന ഉപകരണങ്ങൾ എന്നിവ  സൗജന്യമാണ്.സംരംഭം തുടങ്ങാൻ ആവശ്യമായ മാർഗ്ഗനിർദേശങ്ങളും,
വായ്പ സൗകര്യങ്ങളും ലഭിക്കുന്നതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here