ടാഗോർ ഗ്രന്ഥശാല യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് ഇന്ന് തുടക്കം

Advertisement

കരുനാഗപ്പള്ളി. കോഴിക്കോട് ,ടാഗോർ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 4 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുന്ന സമ്മേളനത്തിൽ വെച്ച് നാടകോത്സവത്തിന്റെ ഉദ്ഘാടനം ഡോ സുജിത്ത് വിജയപിള്ള എംഎൽഎ നിർവഹിക്കും. നഗരസഭ ചെയർമാൻ പി സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. പോച്ചയിൽ നാസർ ,റഹ്മാൻ മുനമ്പത്ത്, ആര്യ പി.ജിത്ത്, ആയുഷ് എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കൊല്ലം ചൈതന്യയുടെ അംങ്കം ജയിക്കാൻ ഒരമ്മ എന്ന നാടകം അരങ്ങേറും. അഞ്ചിന് രാത്രി ഏഴിന് ഡ്രീം കേരള അവതരിപ്പിക്കുന്ന നാടകം അകത്തേക്ക് തുറന്നിട്ട വാതിൽ. ആറിന് രാത്രി ഏഴിന് കൊല്ലം അനശ്വരയുടെ ആകാശത്തേക്ക് ഒരു കടൽ എന്ന നാടകം അരങ്ങേറും. ഏഴിന് വൈകിട്ട് 7 മണി മുതൽ അമ്പലപ്പുഴ സാരഥിയുടെ നാടകം: നവജാതശിശു വയസ്സ് 84.
എട്ടിന് നടക്കുന്ന സമാപന സമ്മേളനം സി ആര്‍ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് അജന്ത തീയറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന വംശം നാടകം അരങ്ങേറും. വാർത്താസമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡൻറ് ജി ജോൺ കുട്ടി ,സെക്രട്ടറി എസ് ഉത്തമൻ, കൗൺസിലർ പ്രശാന്ത്, അപർണ ആനന്ദ് ,ആർ രാഹുൽരാജ്, പി അരുൺ എന്നിവർ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here