കൊല്ലത്ത് പാല്‍ തലയിലൂടെ ഒഴിച്ച് കര്‍ഷകന്റെ വ്യത്യസ്തമായ പ്രതിഷേധം. പാല്‍ കര്‍ഷകനായ വിഷ്ണുവാണ് പരവൂരിലെ കൂനയില്‍ പാല്‍ സൊസൈറ്റിക്ക് മുന്നില്‍ നിന്ന് പ്രതിഷേധിച്ചത്. തന്റെ പശുവിന്റെ പാല്‍ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റി പറയുന്നതില്‍ പ്രതിഷേധിച്ചാണ് പാല്‍ തലയിലൂടെ ഒഴിക്കുന്നതെന്ന് വിഷ്ണു പറയുന്നുണ്ട്. തിങ്കളാഴ്ചയാണ് കര്‍ഷകന്‍ പാല്‍ തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ചത്. തനിക്കെതിരെ സൊസൈറ്റി അധികൃതര്‍ കള്ളക്കേസ് നല്‍കിയെന്നും വിഷ്ണു എന്ന കര്‍ഷകന്‍ പറയുന്നുണ്ട്. നാട്ടുകാരുടെ ഭാഗത്ത് നിന്ന് പരാതി ഒന്നും ഉണ്ടായിട്ടില്ലെന്നും മനഃപൂര്‍വ്വം തന്നെ ദ്രോഹിക്കാന്‍ സൊസൈറ്റി ഉണ്ടാക്കിയ കള്ള കഥയാണിതെന്നും യുവാവ് പറയുന്നു. സംഭവത്തില്‍ നിയമ നടപടിയുമായി മുന്‍പോട്ട് പോകുമെന്നും വിഷ്ണു പറഞ്ഞു.

































